രാജസ്ഥാന്‍ റോയല്‍സിനെതിരെ ഹൈദരാബാദിന് 11 റണ്‍സ് വിജയം

sunrisers

ജയ്പൂര്‍: ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 11 റണ്‍സ് വിജയം.

ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയര്‍ത്തിയ 152 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഹൈദരാബാദിന്റെ ആറാം വിജയമാണിത്.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തിരുന്നു.

അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്ടന്‍ കെയ്ന്‍ വില്യംസനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 43 പന്തില്‍ ഏഴു ബൗണ്ടറിയും രണ്ടു സിക്സും ഉള്‍പ്പെടെ വില്യംസന്‍ 63 റണ്‍സെടുത്തു.

Top