മികച്ച പ്രതികരണങ്ങളുമായ ജയസൂര്യ ചിത്രം സണ്ണിയുടെ ടീസർ

സിനിമ പ്രേമികൾ കാത്തിരുന്ന ജയസൂര്യ ചിത്രം സണ്ണിയുടെ ടീസർ പുറത്തിറങ്ങി. ഇന്ന് വൈകിട്ട് പുറത്തിറങ്ങിയ ടീസറിന് വലിയ സ്വീകാര്യത യാണ് ലഭിക്കുന്നത്.

രഞ്ജിത് ശങ്കർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ജയസൂര്യ രഞ്ജിത് ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രമാണ് സണ്ണി. ഒരു ക്ലാസ്സ്‌ മൂഡിൽ ഒരുങ്ങുന്ന സിനിമയായിരിക്കും സണ്ണി എന്നാണ് ടീസർ നൽകുന്ന സൂചന. ഒരു ഡയലോഗ് പോലും ഇല്ലാതെയാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ജയസൂര്യയും രഞ്ജിത് ശങ്കറും ചേർന്നാണ് സിനിമ നിർമ്മിക്കുന്നതും. മധു നീലകണ്ഠൻ ആണ് ക്യാമറ. ഏതായാലും ടീസറിന് മികച്ച പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്.

Top