സണ്ണി വെയിന്‍ ചിത്രം പോക്കിരി സൈമണിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്‌

ണ്ണി വെയിന്‍ നായകനാകുന്ന ചിത്രം പോക്കിരി സൈമണിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.

ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സണ്ണി വെയിനാണ് പുറത്തുവിട്ടത്.

ഇളയദളപതി വിജയിയുടെ കടുത്ത ആരാധകനായ സൈമണ്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സണ്ണി വെയിന്‍ അവതരിപ്പിക്കുന്നത്.

കെ അമ്പാടി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് നായിക. വിജയ് അതിഥി താരമായി ചിത്രത്തില്‍ അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത്‌വന്നിരിന്നു.

തിരുവനന്തപുരത്തെ വിജയ് ആരാധകരുടെ ആവേശമാണ് ചിത്രമൊരുക്കാന്‍ പ്രേരിപ്പിച്ചതെന്ന് തിരക്കഥ ഒരുക്കിയ കെ അമ്പാടി പറഞ്ഞു.

Top