സണ്ണി വെയ്‌ന്റെ ‘കുഞ്ഞുണ്ണി കുണ്ഠിതനാണ്’ ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും

ണ്ണി വെയ്‌നെ നായകനാക്കി നവാഗതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുഞ്ഞുണ്ണി കുണ്ഠിതനാണ്’.

സണ്ണി തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു.

ചിത്രത്തിലെ നായിക ആരെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നവീന്‍ ടി.മണിലാല്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കന്നത് പ്രിസം എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പ്രേംലാല്‍ പട്ടാഴി, അനുരാജ് രാജന്‍, രതീഷ് രാജന്‍ എന്നിവരാണ്. സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ തുടങ്ങും.

Top