കവിളിണയില്‍ കുങ്കുമമോ പരിഭവ വര്‍ണ പരാഗങ്ങ ളോ; ചിത്രത്തിന് ക്യാപ്ഷനുമായി സണ്ണി വെയ്ന്‍

ലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് സണ്ണി വെയ്ന്‍ മുന്നേറികൊണ്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പിലും ഒരു പ്രധാന വേഷത്തില്‍ നടന്‍ എത്തുന്നുണ്ട്. കുപ്രസിദ്ധ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കികൊണ്ടാണ് സംവിധായകന്‍ ചിത്രമൊരുക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള പുതിയ ചിത്രം പങ്കുവെച്ച് എത്തിരിക്കുകയാണ് സണ്ണി വെയ്ന്‍. നടിയും കുറുപ്പിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്റെ ഭാര്യയുമായ ഗൗതമിയോടൊപ്പമുളള ഒരു ചിത്രമാണ് സണ്ണി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

ബസില്‍ ഇരുവരും നില്‍ക്കുന്ന ചിത്രത്തിന് ‘കവിളിണയില്‍ കുങ്കുമമോ… പരിഭവ വര്‍ണ പരാഗങ്ങളോ, കരിമിഴിയില്‍ കവിതയുമായ് വാവാ എന്റെ ഗൗതമി’ എന്ന് നടന്‍ കുറിച്ച ക്യാപ്ഷനും ശ്രദ്ധേയമായി മാറിയിട്ടുണ്ട്.

സണ്ണി വെയ്നൊപ്പം ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും കുറുപ്പിലുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ദുബായിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

Top