‘അനുഗ്രഹീതന്‍ ആന്റണി’യിലൂടെ ’96’ലെ കുട്ടി ജാനു, ഗൗരി കിഷന്‍ മലയാളത്തിലേയ്ക്ക്

ണ്ണി വെയ്ന്‍ നായകനാകുന്ന അനുഗ്രഹീതന്‍ ആന്റണിയിലൂടെ, 96 എന്ന ചിത്രത്തില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന ഗൗരി കിഷന്‍ മലയാളത്തിലേക്ക് എത്താന്‍ ഒരുങ്ങുന്നു.

ചിത്രത്തില്‍ അഹാന കൃഷ്ണയായിരിക്കും നായിക എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ 96 എന്ന ചിത്രത്തിലൂടെ സിനിമ ആരാധകരുടെ മനസില്‍ ഇടം പിടിച്ച താരമാണ് ഗൗരി കിഷന്‍.

വിജയ് സേതുപതിയും തൃഷയും ഒന്നിച്ച 96 മികച്ച വിജയമാണ് നേടിയത്. സിനിമയില്‍ വിജയ് സേതുപതി,തൃഷ എന്നിവര്‍ക്കൊപ്പം തന്നെ മിന്നുന്ന പ്രകടനമായിരുന്നു ഗൗരിയും കാഴ്ച വെച്ചത്.

Top