പടവെട്ടിനായി നിവിന്‍ പോളി; സണ്ണി വെയ്ൻ നിര്‍മിക്കുന്ന ചിത്രം ഒരുങ്ങുന്നു

നിവിന്‍ പോളി നായകനാകുന്ന പടവെട്ടിനു തുടക്കമായി. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം കണ്ണൂരില്‍ ആരംഭിച്ചു. നവാഗതനായ ലിജു കൃഷ്ണയാണ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

അരുവി എന്ന തമിഴ് ചിത്രത്തിലൂടെ തിളങ്ങിയ അദിതി ബാലന്‍ ആണ് നായികയായി എത്തുന്നത്.

കണ്ണൂര്‍ ജില്ല കലക്ടര്‍ ടി.വി. സുഭാഷ്, സണ്ണി വെയ്ന്‍, നിവിന്‍ പോളി, ലിജു കൃഷ്ണ, അതിഥി ബാലന്‍, ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍ തുടങ്ങിയവരും മറ്റു അണിയറ പ്രവര്‍ത്തകരും പൂജയില്‍ പങ്കെടുത്തു. കാഞ്ഞിലേരി ഗവണ്മെന്റ് എല്‍ പി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പൂജ നടന്നത്.

ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 2020ല്‍ ആണ് പടവെട്ട് റിലീസിനൊരുങ്ങുന്നത്.

Top