കൂടെ നിന്നതില്‍ സ്നേഹം മാത്രം..ദുല്‍ഖറിനൊപ്പം വികാരഭരിതനായി സണ്ണി വെയ്ന്‍

ദുല്‍ഖര്‍ സല്‍മാനുമായുള്ള വികാരഭരിത നിമിഷങ്ങള്‍ പങ്കുവച്ച് സണ്ണി വെയ്ന്‍. മികച്ച പ്രതികരണം നേടി മുന്നേറുന്ന അനുഗ്രഹീതന്‍ ആന്റെണി എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടയിലെടുത്ത ചിത്രങ്ങളാണ് സണ്ണി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

“ദുല്‍ഖര്‍ സല്‍മാനുമായുള്ള ബന്ധത്തിന്റെ ആഴം കാണിക്കുന്ന ഒരു കുറിപ്പും സണ്ണി പങ്കുവെച്ചിരുന്നു. എന്റെ ഉയർച്ചകളിലും താഴ്ചകളിലും കൂടെ നിന്നതിന്, എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിർത്തിയതിന്, സ്നേഹം മാത്രം ആശാനേ… എന്നാണ് സണ്ണി വെയ്ന്‍ കുറിച്ചത്.

ഒരേ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരങ്ങളാണ് ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്നും. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന ഈ ചിത്രത്തിലൂടെ തുടങ്ങിയ സൗഹൃദം താരങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്.

Top