സണ്ണി വെയ്ന്‍ നായകനാകുന്ന ‘ഫ്രഞ്ച് വിപ്ലവം’ ; ഷൂട്ടിംഗ് പൂര്‍ത്തിയായി, പോസ്റ്റ് പ്രൊഡക്ഷനിലേയ്ക്ക്

SUNNY-VAin

ണ്ണി വെയ്ന്‍ കേന്ദ്രകഥാപാത്രമാകുന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. നവാഗതനായ അബ്ദുള്‍ മജീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഉടന്‍ തന്നെ ആരംഭിക്കും.

അബ്രാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ കെ ജെ, ജാഫര്‍ കെ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, ആര്യ, കൃഷ്ണ, ലാല്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയ താരങ്ങളുമുണ്ട്.

ചിത്രത്തിന്റെ തിരകഥയും സംഭാഷണവും അന്‍വര്‍ അലി, ഷാജിര്‍ ഷാ, ഷജീര്‍ എന്നിവര്‍ ചേര്‍ന്നാണ് രചിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം 16ന് ആലുവയില്‍ ആരംഭിച്ചിരുന്നു.

Top