ബ്ലഡ് ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍, കണ്ണൂരില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍; കേരളത്തിന് കൈയടിച്ച് സണ്ണി വെയ്ന്‍

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുരന്തത്തില്‍ പെട്ടവര്‍ക്കായി രക്തം ദാനം ചെയ്യാനെത്തിയ പ്രിയപ്പെട്ടവരെ അഭിനന്ദിച്ച് നടന്‍ സണ്ണി വെയ്ന്‍. കരിപ്പൂര്‍ അപകടം കാരണം അപ്രതീക്ഷിതമായി കണ്ണൂരില്‍ ഇറങ്ങേണ്ടി വന്ന യാത്രക്കാര്‍ക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ അര്‍ദ്ധ രാത്രിയിലും ഭക്ഷണം തയ്യാറാക്കി നല്‍കുന്ന യുവജനങ്ങളേയും താരം അഭിനന്ദിക്കാന്‍ മറന്നില്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സണ്ണി വെയ്‌ന്റെ പ്രതികരണം.

സണ്ണി വെയ്‌ന്റെ ഫേസ്ബുക്ക് പോസ്റ്റ്:

വിമാന അപകടം ഉണ്ടായപ്പോൾ കൊറോണയെ പേടിക്കാതെ, ആംബുലൻസിന് കാത്ത് നിൽക്കാതെ സ്വന്തം വണ്ടിയിൽ ശരവേഗത്തിൽ മനുഷ്യ ജീവനും കൊണ്ട് ഓടിയ കൊണ്ടോട്ടിക്കാർ, അപകടം അറിഞ്ഞെത്തിയ മറ്റുള്ളവർ,❤️

കോഴിക്കോട് മെഡിക്കൽ കോളേജിൽ
ഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അർദ്ധരാത്രിയിലും വിമാന ദുരന്തത്തിൽ പെട്ടവർക്കായി രക്തം ദാനം ചെയ്യാൻ തയ്യാറായി വന്ന പ്രിയപ്പെട്ടവർ ബ്ലഡ് ബാങ്കിന് മുന്നിൽ ക്യൂവിലാണ് ❤️

കരിപ്പൂർ അപകടം കാരണം അപ്രതീക്ഷിതമായി കണ്ണൂരിൽ
ഇറങ്ങേണ്ടി വന്ന യാത്രക്കാർക്ക്
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ അര്‍ദ്ധ രാത്രിയിലും ഭക്ഷണം തയ്യാറാക്കി
നല്‍കുന്ന യുവജനങ്ങള്‍ ❤

ഇതാണ് മനുഷ്യർക്ക് വേണ്ടിയുള്ള
മനുഷ്യരുടെ കരുതൽ തോൽക്കാൻ മനസ്സില്ലാത്ത ജനത.. മലയാളി മനസ്സ്❤

Top