പിടികിട്ടാപ്പുള്ളിയില്‍ സണ്ണി വെയ്‌നും അഹാന കൃഷ്ണയും ആദ്യമായി ഒന്നിക്കുന്നു

ണ്ണി വെയ്‌നും അഹാന കൃഷ്ണയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പിടികിട്ടാപ്പുള്ളി. ചിത്രം ഒരു ക്രൈം-കോമഡി ത്രില്ലറാണ്. ജിഷ്ണു ശ്രീകണ്ഠനാണ് പിടികിട്ടാപ്പുള്ളി സംവിധാനം ചെയ്യുന്നത്. സുമേഷ് വി റോബര്‍ട്ടിന്റേതാണ് തിരക്കഥ. ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ സണ്ണി വെയ്ന്‍ ഒരു ആര്‍കിടെക്റ്റിന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. ലാലു അലക്‌സ്, സൈജു കുറുപ്പ്, ബൈജു, മെറീന മൈക്കിള്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അന്‍ജോയ് സാമുവല്‍ ക്യാമറയും, ബിപിന്‍ പോള്‍ സാമുവല്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. പിഎസ് ശ്രീഹരിയാണ് സംഗീതം.

കായംകുളം കൊച്ചുണ്ണിയും ഫ്രഞ്ച് വിപ്ലവവുമാണ് സണ്ണി വെയ്‌ന്റെ റിലീസിനിരിക്കുന്ന ചിത്രങ്ങള്‍. ഫ്രഞ്ച് വിപ്ലവത്തില്‍ പാചകക്കാരന്റെ വേഷമാണ് സണ്ണി വെയ്‌ന്റേത്. ഒക്ടോബര്‍ 26ന് ചിത്രം തിയേറ്ററുകളിലെത്തും. കായംകുളം കൊച്ചുണ്ണി ഒക്ടോബര്‍ 11നാണ് തിയേറ്ററുകളിലെത്തുക.

Top