മണിയറയിലെ അശോകനില്‍ സണ്ണി വെയ്‌നും

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം മണിയറയിലെ അശോകനില്‍ സണ്ണി വെയ്‌നും എത്തുന്നു. സണ്ണി വെയ്‌ന്റെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്.

ഗ്രിഗറി ജോര്‍ജും അനുപമ പരമേശ്വരനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരു കോമഡി ചിത്രമായാണ് മണിയറയിലെ അശോകന്‍ ഒരുങ്ങുന്നത്. അനു സിത്താര, ശ്രിന്ത ശിവദാസ്, നയന എല്‍സ, കൃഷ്ണ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വിനീത് കൃഷ്ണന്റെ തിരക്കഥയില്‍ ഷംസു സയ്ബയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സജാദ് കക്കു എഡിറ്റിങും ശ്രീഹരി കെ നായര്‍ സംഗീതവും നിര്‍വഹിക്കുന്നു. അപ്പു എന്‍ ഭട്ടതിരിയാണ് എഡിറ്റിങ്. ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

Top