സണ്ണിവെയിനും ചെമ്പന്‍ വിനോദും ഒന്നിക്കുന്ന ഫ്രഞ്ച് വിപ്ലവം; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം

ണ്ണി വെയിന്‍, ലാല്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബ്ദുള്‍ മജീദ് സംവിധാനം ചെയ്യുന്ന ചിത്രമായ ഫ്രഞ്ച് വിപ്ലവത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ വേറിട്ടൊരു ലുക്കിലാണ് സണ്ണി വെയിന്‍ എത്തുന്നത്.

അബ്രാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ കെ ജെ, ജാഫര്‍ കെ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, ആര്യ, കൃഷ്ണ, തുടങ്ങിയ താരങ്ങളുമുണ്ട്. ചിത്രത്തിന്റെ തിരകഥയും സംഭാഷണവും അന്‍വര്‍ അലി, ഷാജിര്‍ ഷാ, ഷജീര്‍ എന്നിവര്‍ ചേര്‍ന്നാണ് രചിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണുള്ളത്.

Top