സണ്ണി വെയ്‌നും “കുട്ടി ജാനുവും”; അനുഗ്രഹീതന്‍ ആന്റണിയുടെ ഷൂട്ടിങ് തുടങ്ങി

ണ്ണി വെയ്ന്‍ നായകനാകുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ ചിത്രീകരണം ആരംഭിച്ചു. പ്രിന്‍സ് ജോയിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവീന്‍ ടി മണിലാലിന്റേതാണ് കഥ. എസ് തുഷാറാണ് ചിത്രം നിര്‍മിക്കുന്നത്.

96 എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന ഗൗരി കിഷനാണ് നായിക. ഗൗരിയുടെ ആദ്യ മലയാള ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. ചിത്രത്തില്‍ അഹാന കൃഷ്ണയായിരിക്കും നായിക എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഗൗരി കിഷനാണ് നായികയെന്ന് സണ്ണി വെയ്ന്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു.

വിജയ് സേതുപതിയും തൃഷയും ഒന്നിച്ച 96 മികച്ച വിജയമാണ് നേടിയത്. തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ഗൗരിയായിരുന്നു. സിനിമയില്‍ വിജയ് സേതുപതി,തൃഷ എന്നിവര്‍ക്കൊപ്പം തന്നെ മിന്നുന്ന പ്രകടനമായിരുന്നു ഗൗരിയും കാഴ്ച വെച്ചത്.

Top