സണ്ണിക്കൊപ്പം കൊഹ്ലി:അപരനാണെന്നറിഞ്ഞിട്ടും കൊഹ്ലിയെ പിടിമുറുമുക്കി സോഷ്യല്‍ മീഡിയ

രാധകര്‍ ഏറെയുള്ള സണ്ണിലിയോണിന്റെ വിശേഷങ്ങളറിയാന്‍ ആകാംക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. വിശേഷങ്ങള്‍ക്കൊപ്പം ഗോസിപ്പുകള്‍ക്കും ഒട്ടും കുറവല്ല.

അതുപോലെതന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്ലിയുടെ കാര്യവും. എപ്പോഴും വാര്‍ത്തകളിലും വിവാദങ്ങളിലും ഇടം പിടിക്കുന്ന കൊഹ്ലിയുടെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് ആകാംക്ഷ ഏറെയാണ്.

ഇപ്പോഴിതാ ഇരുവരും ഒന്നിച്ചു വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. സണ്ണിലിയോണിനെയും കൊഹ്ലിയെയും ഒന്നിച്ച് ഗോസിപ്പ് കളത്തില്‍ ഇറക്കിയിരിക്കുകയാണ് പാപ്പരാസികള്‍. എയര്‍പ്പോര്‍ട്ടില്‍, ഒറ്റനോട്ടത്തില്‍ കൊഹ്ലിയോട് സാമ്യം തോന്നുന്ന ഒരു വ്യക്തിയെ സണ്ണി ലിയോണിനൊപ്പം കണ്ടതാണ് ഗോസിപ്പുകളുടെ തുടക്കം. അയാള്‍ എയര്‍പോര്‍ട്ടില്‍ സണ്ണിയ്ക്കൊപ്പം ലഗ്ഗേജുമായി നടക്കുന്നതാണ് വീഡിയോയിലുള്ളത്.

എന്നാല്‍ അത് കൊഹ്ലി അല്ലെന്ന വാര്‍ത്ത പുറത്തുവന്നിട്ടും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ എല്ലാവരും ഷെയര്‍ ചെയ്യുകയാണ്. ഐപിഎല്‍ നടക്കുന്നതിനിടെ കൊഹ്ലി സണ്ണി ലിയോണിനൊപ്പം എവിടെ പോയതാണെന്ന തരത്തിലുള്ള കുറിപ്പുകളോടെയാണ് വീഡിയോ ഇപ്പോഴും പ്രചരിക്കുന്നത്.

Top