സണ്ണി ലിയോണിന്റെ ‘ഓ മൈ ഗോസ്റ്റ്’; രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തികരിച്ചു

ണ്ണിലിയോണിനെ കേന്ദ്ര കഥാപാത്രമാക്കി ആര്‍ യുവാന്‍ സംവിധാനം ചെയ്ത ‘ഓ മൈ ഗോസ്റ്റി’ന്റെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തികരിച്ചു. മുംബൈയിലാണ് ചിത്രികരണം നടന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞുവെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഓ മൈ ഗോസ്റ്റ് പൂര്‍ണ്ണമായും ഒരു രസകരമായതും തമാശ നിറഞ്ഞതുമായ സിനിമയാണെന്ന് സംവിധായകന്‍ ആര്‍ യുവാന്‍ പറഞ്ഞു.

ആനുകാലികമായി നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ കഥ. സണ്ണി ലിയോണ്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇത് പ്രേക്ഷകര്‍ക്ക് എറെ ഇഷ്ടപ്പെടുമെന്ന് ഉറപ്പുണ്ടന്നെും യുവാന്‍ കൂട്ടിചേര്‍ത്തു. ആര്‍ യുവാന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

വിഎയു മീഡിയ എന്റര്‍ടൈന്‍മെന്റ് വൈറ്റ് ഹോഴ്സ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ഡി വീര ശക്തിയും കെ ശശികുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സതീഷ്, യോഗി ബാബു, ദര്‍ശ ഗുപ്ത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മൊട്ട രാജേന്ദ്രന്‍, രവി മരിയ, രമേഷ് തിലക്, അര്‍ജുനന്‍, തങ്ക ദുരൈ, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ജാവേദ് റിയാസ് സംഗീതസംവിധാനവും ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

Top