ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണ്‍ തമിഴിലേക്ക്…

ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണ്‍ തമിഴ് സിനിമയിലേക്ക്. ഡല്‍ഹി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രാഷ്ട്രീയക്കാരിയുടെ വേഷത്തിലാണ് സണ്ണി എത്തുക.

വീരമാദേവിയുടെ അണിയറ പ്രവര്‍ത്തകരാണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. വീരമാദേവിയുടെ സംവിധായകന്‍ വിസി വടിവുടൈന്‍ ആണ് സണ്ണിയുടെ പുതിയ ചിത്രം ഡല്‍ഹിയും സംവിധാനം ചെയ്യുന്നത്. സണ്ണി കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ഒരു രാഷ്ട്രീയ വിഷയം മുന്‍നിര്‍ത്തി എടുക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.

സണ്ണിയുടെ പുതിയ തമിഴ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. എന്നാല്‍, ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Top