കുഞ്ഞു നിഷ കേക്കുണ്ടാക്കി; വിവാഹ വാര്‍ഷിക ദിനത്തിന്റെ സന്തോഷം പങ്ക് വച്ച് സണ്ണി ലിയോണ്‍

കള്‍ക്കും ഭര്‍ത്താവിനും ഒപ്പമുള്ള വിവാഹ വാര്‍ഷിക ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച് സണ്ണി ലിയോണ്‍. വലിയ ആഘോഷങ്ങള്‍ സംഘടിപ്പിക്കാതെ ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും സണ്ണിയും മകള്‍ നിഷയും ചേര്‍ന്നാണ് വിവാഹവാര്‍ഷികം ആഘോഷിച്ചത്.

‘ഡാനി നിങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം, എന്റെ അടുത്ത സുഹൃത്തും സന്തതസഹചാരിയുമാണ്. അതിലുമുപരി എന്റെ കുഞ്ഞുങ്ങളുടെ നല്ല പിതാവും’ ഈ ആഘോഷത്തില്‍ എറ്റവും സന്തോഷകരമായ കാര്യം എന്തെന്നാല്‍ ഞങ്ങളുടെ മകളാണ് കേക്ക് ഉണ്ടാക്കിയത്- സണ്ണി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

കേക്കിന് മുന്‍പില്‍ ഡാനിയേലിന്റെയും തന്റെയും കൈപിടിച്ച് നില്‍ക്കുന്ന നിഷയുടെ ചിത്രവും സണ്ണി പോസ്റ്റ് ചെയ്തു. മഹാരാഷ്ടയിലെ ലാത്തൂറിലെ ഒരു അനാഥാലയത്തില്‍ നിന്ന് 2017 ലാണ് സണ്ണിയും ഭര്‍ത്താവും നിഷയെ ദത്തെടുത്തത്. 21 മാസമായിരുന്നു അപ്പോള്‍ നിഷയുടെ പ്രായം. നിഷ വന്നതിന് ശേഷം സണ്ണി വീണ്ടും അമ്മയായി. വാടക ഗര്‍ഭപ്രാത്രത്തിലൂടെ ഇരട്ടക്കുട്ടികളാണ് സണ്ണിക്ക് പിറന്നത്. ആഷര്‍, നോഹ എന്നിങ്ങനെയാണ് കുട്ടികളുടെ പേര്.

Top