കരണ്‍ജീത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്‌റ്റോറി; പ്രതികരണങ്ങളില്‍ നന്ദി അറിയിച്ച് സണ്ണി ലിയോണ്‍

sunny-leone-intollerence.jpg.image.784.410

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ജീവിതകഥ പറയുന്ന ‘സണ്ണി ലിയോണ്‍ ദ അണ്‍ടോള്‍ഡ് സ്‌റ്റോറി’ എന്ന വെബ് സീരീസ് ജൂലായ് 16 മുതല്‍ സീ5 ചാനലില്‍ പ്രക്ഷേപണം ആരംഭിച്ചു കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണ് പരമ്പരയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷക പ്രതികരണങ്ങള്‍ക്ക് നന്ദി അറിയിച്ച് സണ്ണി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് സണ്ണിയുടെ പ്രതികരണം.

‘ഈ വേളയില്‍ പ്രതികരണമറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കാന്‍ എനിക്ക് കഴിയില്ല, എന്നാല്‍ പരമ്പരയുടെ സംവിധായകന്‍ ആദിത്യ ദത്തിന് ഞാന്‍ നന്ദി അറിയിക്കുന്നു. ഞാന്‍ എങ്ങനെയാണോ അത് പോലെ അഭിനയക്കണം. മറിച്ച് അദ്ദേഹം എന്നില്‍ ഒരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല. ഈ കപ്പലിന്റെ യഥാര്‍ത്ഥ നാവികന്‍ അദ്ദേഹമാണ്.’ സണ്ണി ട്വിറ്ററില്‍ കുറിച്ചു.

Top