മകള്‍ക്ക് സര്‍പ്രൈസ് പിറന്നാള്‍ വിരുന്നൊരുക്കി സണ്ണി ലിയോണ്‍

കള്‍ നിഷയുടെ 4-ാം പിറന്നാള്‍ ആഘോഷമാക്കി ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഏറെ നാളുകളായി മകളുടെ പിറന്നാള്‍ ദിനത്തിനു വേണ്ടി തയ്യാറെടുക്കുകയായിരുന്നു സണ്ണിയും ഭര്‍ത്താവ് ഡാനിയെല്‍ വെബെറും. കുഞ്ഞു നിഷയ്ക്ക് സര്‍പ്രൈസ് നല്‍കി കൊണ്ട് ഫ്രോസണ്‍ സിനിമയുടെ പശ്ചാത്തലത്തിലായിരുന്നു പിറന്നാള്‍ വേദി ഒരുക്കിയിരുന്നത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സണ്ണി ലിയോണ്‍ ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ ആരാധകരുമായി പങ്കുവെച്ചു.

നിഷയ്ക്കുള്ള പിറന്നാള്‍ ആശംസകളും സണ്ണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എന്റെ കുഞ്ഞു മാലാഖയ്ക്ക് ജന്മദിനാശംസകള്‍, ഞങ്ങളുടെ ജീവിതം വെളിച്ചം നിറച്ചതാക്കാന്‍ ദൈവം അയച്ച മാലാഖയാണ് നീ. ഹാപ്പി ബര്‍ത്ത് ഡേ ബേബി നിഷാ കൗര്‍ വെബ്ബര്‍’ എന്നായിരുന്നു പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സണ്ണിലിയോണ്‍ കുറിച്ചത്.

നിഷയുടെ ആഘോഷത്തിന് ഭംഗി കൂട്ടാന്‍ സണ്ണിയുടെ ഇരട്ടക്കുട്ടികളും ഉണ്ടായിരുന്നു. ഐവിഎഫ് വഴിയാണ് സണ്ണിക്ക് അഷറും നോവയും ജനിക്കുന്നത്. നിഷയെ മഹാരാഷ്ടയിലെ ലാത്തൂരിലെ ഒരു അനാഥാലയത്തില്‍ നിന്നും ദത്തെടുക്കുകയായിരുന്നു സണ്ണിയും ഭര്‍ത്താവും.നിഷയെ 2017 ല്‍ ദത്തെടുക്കുമ്‌ബോള്‍ 21 മാസം മാത്രമായിരുന്നു പ്രായം.

Top