സണ്ണി ലിയോണി വീണ്ടും മലയാളത്തിലേക്ക്: സൈക്കളോജിക്കൽ ത്രില്ലറുമായി ‘ഷീറോ’

ണ്ണി ലിയോണി വീണ്ടും മലയാള സിനിമയിലേക്ക്. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും എത്തുന്നത്. ഒരു സൈക്കളോജിക്കൽ ത്രില്ലർ ചിത്രമായാണ് ഷീറോ ഒരുങ്ങുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്,തെലുങ്ക് ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. ഇക്കിഗായ് മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ അൻസാരി നെക്‌സ്റ്റൽ, രവി കിരൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സണ്ണി ലിയോണിയും സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

വളരെയേറെ നായിക പ്രാധാന്യമുള്ള കഥാപാത്രമാണ് സണ്ണി ലിയോണിയുടേത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

Top