സണ്ണി ലിയോണ്‍ കൊച്ചിയിലെ വാലന്റെയ്ന്‍സ് ഡേ നൈറ്റില്‍ നിന്നും പിന്മാറി

കൊച്ചി: ആരാധകരെ നിരാശയിലാഴ്ത്തി എറണാകുളത്ത് നടക്കാനിരുന്ന വാലന്റെയ്ന്‍സ് ഡേ നൈറ്റില്‍ നിന്നും സണ്ണിലിയോണ്‍ പിന്‍മാറി. ഇന്ന് വൈകീട്ട് നടക്കേണ്ട ഷോയില്‍ നിന്നാണ് ബോളിവുഡ് താരത്തിന്റെ പിന്‍മാറ്റം. പരിപാടിയില്‍ പങ്കെടുക്കാന്‍ താന്‍ വരുന്നില്ല എന്ന് സണ്ണി ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത്.

പരിപാടിയുടെ പോസ്റ്റര്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടതിന് ശേഷം, എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്റെയ്ന്‍സ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്‍മാറുന്നത് എന്ന് ട്വിറ്ററിലൂടെ താരം അറിയിക്കുകയായിരുന്നു. പ്രതിഫലത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് പിന്മാറ്റത്തിന് കാരണം എന്നാണ് വിവരം.

ആരാധകരെ കാണാന്‍ ആകാംക്ഷയുണ്ടെന്നും മാര്‍ച്ച് 2ന് കൊച്ചിയില്‍ നടക്കുന്ന ഒരു അവാര്‍ഡ് നിശയില്‍ താന്‍ എത്തുമെന്നും സണ്ണി ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

Top