ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സണ്ണി ലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

sunny leone

ബോളിവുഡ് താരം സണ്ണി ലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിന് കഠിനമായ വേദനയും പനിയുമായാണ് സണ്ണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉത്തരാഖണ്ഡില്‍ സ്പ്ലിറ്റ്‌സ വില്ലയുടെ സീസണ്‍ 11ന്റെ ചിത്രീകരണം നടക്കുന്നതിനിടെ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് നടിയെ സമീപത്തെ ബ്രിജേഷ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

‘ഞങ്ങള്‍ ഏറ്റവും മികച്ച പരിചരണം നല്‍കുന്നുണ്ട്, ഇപ്പോള്‍ അവര്‍ സുഖം പ്രാപിച്ച് വരുന്നു’ ഡോക്ടര്‍ പറഞ്ഞു. യാത്ര കാരണമുണ്ടായ വയറു വേദനയായിരിക്കുമെന്നാണു ആദ്യം കരുതിയിരുന്നതെങ്കിലും താരം അസഹ്യമായ വേദനയില്‍ പുളഞ്ഞതോടെ വിശദമായ പരിശോധന നടത്തുകയായിരുന്നു. വെളളിയാഴ്ച്ച വൈകീട്ടോ ശനിയാഴ്ചയോ സണ്ണിക്ക് ആശുപത്രി വിടാനാകുമെന്ന് ഡോക്ടര്‍ മായങ്ക് അഗര്‍വാള്‍ പറഞ്ഞു.

Top