sunny leon – pooja misra

മുബൈ: സണ്ണി ലിയോണ്‍ തനിക്ക് നൂറ് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ബിഗ്ബോസ് സീസണ്‍ 5 മത്സരാര്‍ത്ഥിയും മോഡലുമായ പൂജ മിശ്ര രംഗത്ത്.

അഭിമുഖങ്ങളില്‍ നാണംകെടുത്തുന്നുവെന്നും അപമാനിക്കുന്നുവെന്നും കാണിച്ച് ബോബെ ഹൈക്കോടതിയിലാണ് പൂജ പരാതി ഫയല്‍ ചെയ്തത്.

തന്നോടുള്ള അസൂയയും വൈരാഗ്യവും സണ്ണിയുടെ പല അഭിമുഖങ്ങളിലും അവര്‍ പ്രകടിപ്പിക്കുന്നുവെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്നെക്കുറിച്ച് വളരെ മോശമായ പരാമര്‍ശം സണ്ണി ലിയോണിന്റേതായി വന്നിരുന്നുവെന്നും പൂജ മിശ്ര ആരോപിക്കുന്നു.

ബിഗ് ബോസിലൂടെയാണ് സണ്ണി ലിയോണും ബോളിവുഡിലേക്കെത്തുന്നത്. പൂജ മിശ്രയുടെ വരവിന് ശേഷമായിരുന്നു ബിഗ് ബോസില്‍ സണ്ണിയെത്തിയത്.

Top