രാഹുലിന്റെയും പിസിയുടെയും നെഞ്ചത്ത് കയറാനുള്ള അവസരം നഷ്ടമായെന്ന് സുനിത ദേവദാസ്

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ വേറിട്ട പ്രതികരണവുമായി സുനിത ദേവദാസ്. ഓരോരുത്തരുടെ വെല്ലുവിളിയും ഭീഷണിയും കാണുമ്പോള്‍ അയ്യപ്പനെ കാണാന്‍ പോകണം എന്നു തോന്നാറുണ്ട്. എന്നാല്‍ അവിടെ ദൈവമുണ്ടെന്ന് തോന്നുന്നില്ലെന്നും വെറുതെ മല കയറാനാണെങ്കില്‍ വേറെ എത്ര മലകളുണ്ടെന്നും സുനിത ദേവദാസ് ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

ഓരോരുത്തരുടെ വെല്ലുവിളിയും ഭീഷണിയും അട്ടഹാസവും കാണുമ്പൊ അയ്യപ്പനെ കാണാൻ പോകണം എന്ന് തോന്നും.

പക്ഷെ എത്ര ശ്രമിച്ചിട്ടും ഒരു പൊടിക്ക്‌ പോലും ദൈവവിശ്വാസമൊ അയ്യപ്പനെ കാണാൻ പൂതിയോ വരുന്നില്ല.

ഈ കീടാണുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത്‌ പോയി നോക്കണമെങ്കിൽ പോലും അങ്ങോട്ട്‌ ഒന്ന് പോകണമെന്ന് തോന്നേണ്ടെ?
തോന്നുന്നില്ല.

വെറുതെ മല കയറാനാണെങ്കിൽ വേറെ എത്ര മലകളുണ്ട്‌!

എനിക്ക്‌ ആണേൽ അവിടെ ദൈവമുണ്ടെന്നും തോന്നുന്നില്ല.
മല കാണാൻ പോകണമെന്നും തോന്നുന്നില്ല.

അതു കൊണ്ടെന്തുണ്ടായി?
രാഹുലിന്റേയും പി സിയുടേയുമൊന്നും നെഞ്ചിൽ കയറാൻ ഉള്ള അവസരം എനിക്ക്‌ പോയി.
നഷ്ടം ആർക്ക്‌?
എനിക്ക്‌

Top