സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ ചോദ്യം ചെയ്യലിനായി ഹാജരായി

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ ചോദ്യം ചെയ്യലിനായി എത്തി.

ആലുവ പൊലീസ് ക്ലബിലാണ് പ്രതീഷ് ഹാജരായത്. നടിയുടെ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ ദിലീപിന് എത്തിച്ചത് പ്രതീഷെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു.

എന്നാല്‍ പ്രതീഷിന്റെ ജൂനിയറിന്റെ കൈവശം നിന്നും പൊലീസിനു ലഭിച്ച മെമ്മറി കാര്‍ഡില്‍ ദുരൂഹത ഉണ്ടെന്നാണ് പറയുന്നത്. കാര്‍ഡ് പൊലീസിന് കൈമാറിയത് ഓഫീസിലെ മൂന്നാം നിലയില്‍ നിന്നും കിട്ടിയതെന്ന് പറഞ്ഞായിരുന്നു.

മുതിര്‍ന്ന അഭിഭാഷകന്റെ നിര്‍ദേശ പ്രകാരമാണ് കാര്‍ഡ് കൈമാറിയതെന്നും സൂചനകളുണ്ട്. അതാരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Top