ഡി വില്ലിയേഴ്സിനെ പോലെ കളിക്കാൻ ആഗ്രഹമുണ്ടെന്ന് സുനിൽ ഗവാസ്‌കർ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിൽ മികച്ച ടെസ്റ്റ് റെക്കോഡുള്ള ഇതിഹാസ താരമാണ് സുനില്‍ ഗവാസ്‌കര്‍ . ടെസ്റ്റില്‍ 10000 റണ്‍സെന്ന നാഴികക്കല്ല് ആദ്യം പിന്നിട്ടത് ഗവാസ്‌കറായിരുന്നു. ക്ലാസിക് ബാറ്റിങ് ശൈലിയെ പിന്തുടര്‍ന്നിരുന്ന ഗവാസ്‌കര്‍ ക്ഷമയോടെ ഏറെ നേരം ക്രീസില്‍ നില്‍ക്കാന്‍ കെല്‍പ്പുള്ള താരവുമായിരുന്നു. വിരമിച്ച ശേഷം പരിശീലകനെന്ന റോളിലേക്ക് തിരിയാതെ അവതാരകനായും കമന്റേറ്ററുമായാണ് ഗവാസ്‌കര്‍ പ്രവര്‍ത്തിച്ചത്.

പൊതുവേ ടെസ്റ്റ് താരമെന്ന വിശേഷിപ്പിക്കപ്പെടുന്ന ഗവാസ്‌കര്‍ ഇപ്പോള്‍ തന്റെ ആധുനിക ക്രിക്കറ്റ് ഇഷ്ടങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. താന്‍ ടി20 ഫോര്‍മാറ്റിന്റെ വിരോധിയല്ലെന്നും വളരെ ഇഷ്ടമാണെന്നും തുറന്ന് പറഞ്ഞ ഗവാസ്‌കര്‍ ആധുനിക താരങ്ങളില്‍ ബാറ്റ് അനുകരിക്കാന്‍ ആഗ്രഹിക്കുന്ന താരമാരാണെന്നും വെളിപ്പെടുത്തി.

സംശയമില്ല. ആധുനിക ക്രിക്കറ്റില്‍ എബി ഡിവില്ലിയേഴ്‌സിനെപ്പോലെ ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്.വളരെ അനായാസമായാണ് ഡിവില്ലിയേഴ്‌സ് കളിക്കുന്നത്. ദീര്‍ഘദൂരം ഷോട്ടുകള്‍ പായിക്കാനും സാധിക്കുന്നു.വില്ലിയേഴ്‌സിന്റെ ബാറ്റിങ്ങ് ശൈലിയെ പിന്തുടരാറുണ്ട്. വലത് തോളിന് മുകളിലൂടെയുള്ള വില്ലിയേഴ്‌സിന്റെ ഷോട്ട് വളരെ മനോഹരമാണ്. അത് കാണാന്‍ ഇഷ്ടമാണ്’-ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Top