ചെക്ക് കേസ്; തിരക്കഥാകൃത്ത് സുനിൽ പരമേശ്വരൻ അറസ്റ്റിൽ

ചെക്ക് കേസുമായി ബന്ധപ്പെട്ട് തിരക്കഥാകൃത്ത് സുനിൽ പരമേശ്വരൻ അറസ്റ്റിൽ. ഇടുക്കി കാന്തല്ലൂരിൽ നിന്നായിരുന്നു തിരക്കഥാകൃത്തും എഴുത്തുകാരനുമായ സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വർക്കല സ്വദേശിയുടെ പരാതിയ്യിന്മേലാണ് പൊലീസ് നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുനിൽ പരമേശ്വരനെ പൊലീസ് വർക്കല കോടതിയിൽ ഹാജരാകും.

ഏറെ നിരൂപക പ്രശംസ ലഭിച്ച ചിത്രം അനന്തഭദ്രം, സുരേഷ് ഗോപിയെ നായകനായെത്തിയ രുദ്രസിംഹാസനം, നരൻ നായകനായ ബൈ ദി പീപ്പിൾ എന്നീ മലയാള സിനിമകളുടെ തിരക്കഥാകൃത്താണ് സുനിൽ പരമേശ്വരൻ. നിരവധി മാന്ത്രിക നോവലുകളും കഥകളും സുനിൽ പരമേശ്വരൻ രചിച്ചിട്ടുണ്ട്. മാടൻ കൊല്ലി, വെള്ളിമന, കൂനൂർ മഠം, ഭ്രമണ ദേവത, ഗരുഡ മാളിക എന്നിവയാണ് സുനിൽ പരമേശ്വരന്റെ പ്രശസ്തമായ നോവലുകൾ.

Top