സുനില്‍ പി.ഇളയിടത്തിന്റെ പ്രഭാഷണത്തിന് അനുമതി നിഷേധിച്ചു

ചെന്നൈ: അധ്യാപകനും എഴുത്തുകാരനുമായ സുനില്‍ പി.ഇളയിടത്തിന്റെ പ്രഭാഷണത്തിന് അനുമതി നിഷേധിച്ചു.

കേരള കലാസമിതിയുടെ നേതൃത്വത്തില്‍ ചെന്നൈ ഐഐടിയില്‍ നടത്താനിരുന്ന ചടങ്ങിനാണ് അധികൃതര്‍ അനുമതി നിഷേധിച്ചിരിക്കുന്നത്.

എന്നാല്‍, ഇളയിടത്തിന്റെ പ്രഭാഷണത്തിന് അനുമതി നിഷേധിച്ചതിന്റെ കാരണം വ്യക്തമല്ല. ചടങ്ങ് നടത്താന്‍ ഹാള്‍ അനുവദിച്ച നടപടി റദ്ദാക്കി.

Top