ഐപിഎല്ലില്‍ ചരിത്രം കുറിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം

പിഎല്ലില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം സുനില്‍ നരെയ്ന്‍. ഐപിഎല്ലില്‍ നൂറ് വിക്കറ്റെടുക്കുന്ന പതിനൊന്നാമത്തെ ബൗളറാണ് സുനില്‍. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ നടന്ന മത്സരത്തില്‍ ക്രിസ് മോറിസിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ഈ റെക്കോര്‍ഡ് നേട്ടം സുനില്‍ നരെയ്ന്‍ സ്വന്തമാക്കിയത്.

suil-narine

sunil

ലസിത് മലിംഗ, അമിത് മിശ്ര, പീയൂഷ് ചൗള, ഹര്‍ഭജന്‍ സിംഗ്, ഡ്വെയിന്‍ ബ്രാവോ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ, വിനയ് കുമാര്‍, ആര്‍ അശ്വിന്‍, സഹീര്‍ ഖാന്‍ എന്നിവരാണ് നരെയ്‌നെ കൂടാതെ ഈ നേട്ടത്തിന് അര്‍ഹരായവര്‍.

kolkatha-night-riders

നരെയ്‌ന്റെ മികവില്‍ 71 റണ്‍സിനാണ് കൊല്‍ക്കത്ത ടീം ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ തുരത്തിയത്. വിജയലക്ഷ്യമായ 201 പിന്തുടര്‍ന്ന ഡല്‍ഹി 129 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ നാല് മത്സരങ്ങള്‍ കളിച്ച ടീം രണ്ട് മത്സരങ്ങളില്‍ ജയിച്ചു.

Top