ഈ രീതിയില്‍ കളിച്ചാല്‍ കൊഹ്‌ലി എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കും;സുനില്‍ ഗവാസ്‌കര്‍

കൊല്‍ക്കത്ത: ഈ രീതിയില്‍ കൊഹ്‌ലി കളിക്കുകയാണെങ്കില്‍ എല്ലാ ബാറ്റിങ് റെക്കോര്‍ഡുകളും തകര്‍ക്കുമെന്ന് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍. ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍, ഏറ്റവും കൂടുതല്‍ റണ്‍സ് എല്ലാം കൊഹ്‌ലിക്കായിരിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.

സച്ചിന്‍ 40 വയസുവരെ കളിച്ച രീതിയില്‍ കൊഹ്‌ലിക്കും കളിക്കാന്‍ കഴിയും. ടെസ്റ്റിലും, ഏകദിനത്തിലുമുള്ള ബാറ്റിങ് റെക്കോര്‍ഡുകളെല്ലാം കൊഹ്‌ലിക്ക് വഴിമാറും. വിരാട് കൊഹ്‌ലിയുടെ അഭാവം വെസ്റ്റിന്‍ഡീസിനെതിരായ ടി20 സീരീസില്‍ ഇന്ത്യന്‍ ടീമില്‍ നിഴലിക്കും. എന്നാല്‍, ഏഷ്യാ കപ്പില്‍ കൊഹ്‌ലിയുടെ അസാന്നിധ്യം മറികടന്ന രീതിയില്‍ ഇത് കൈകാര്യം ചെയ്യാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

Top