ഹാര്‍ദിക് പാണ്ഡ്യയുമായി താരതമ്യം ചെയ്യരുത്; കപില്‍ദേവ് പ്രതിഭാസമാണെന്ന് ഗവാസ്‌കര്‍

മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ കപില്‍ദേവുമായി താരതമ്യം ചെയ്യുന്നതിനെ വിമര്‍ശിച്ച് മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍ രംഗത്ത്.

നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് കപില്‍ദേവെന്നും, അദ്ദേഹത്തെ മറ്റാരുമായും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

കപില്‍ദേവിനെ ഒരു കളിക്കാരനുമായും താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്നും, അദ്ദേഹം തലമുറയില്‍ ഒന്നു മാത്രം സംഭിക്കുന്ന കളിക്കാരനല്ല, മറിച്ച് നൂറ്റാണ്ടില്‍ ഒന്നു മാത്രം സംഭവിക്കപ്പെടുന്നതാണ്. സച്ചിനെപ്പോലെയും ബ്രാഡ്മാനെപ്പോലെയുമാണ് അദ്ദേഹം. നാം അദ്ദേഹത്തെ ആരുമായും താരതമ്യപ്പെടുത്തരുതെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

Top