sunil gavaskar against icc

ന്യൂഡല്‍ഹി : ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെതിരെ നടപടിയെടുക്കാത്തതില്‍ ഐസിസിക്കെതിരെ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍ രംഗത്ത്.

റാഞ്ചിയില്‍ നടക്കുന്ന അടുത്ത ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഡിആര്‍എസില്‍ ഡ്രസിങ് റൂമിന്റെ സഹായം തേടുന്നതും നടപടികളില്‍ രക്ഷപ്പെടുന്നതുമാണു താന്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചില രാജ്യങ്ങള്‍ക്ക് ഐസിസിയില്‍നിന്നു പരിഗണന ലഭിക്കുന്നതും മറ്റു ചിലര്‍ക്കു ലഭിക്കാത്തതും പ്രതിഷേധാര്‍ഹമാണ്. ഇത്തരം നടപടി ഇന്ത്യന്‍ ഭാഗത്തുനിന്നുണ്ടായാലും ഇനി നടപടി എടുക്കരുതെന്നും ഗാവസ്‌കര്‍ പറഞ്ഞു.

ഡിആര്‍എസ് സംബന്ധിച്ചു രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസം ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയും ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.

സ്മിത്ത് എല്‍ബിഡബ്ല്യു ആയി രണ്ടാം ഇന്നിങ്‌സില്‍ പുറത്തായപ്പോള്‍ ഒരു അപ്പീല്‍ മാത്രം ബാക്കിയുണ്ടായിരുന്ന സാഹചര്യത്തില്‍ തന്റെ എല്‍ബി അപ്പീലിനു നല്‍കണോയെന്നു സംശയത്തിലായ സ്മിത്ത് ഡ്രസിങ് റൂമിന്റെ സഹായം തേടിയതാണു പ്രശ്‌നമായത്. അംപയര്‍മാര്‍ ഇതു വിലക്കി.

ഇന്ത്യന്‍ നായകന്‍ കോഹ്‌ലി അതിനെതിരെ രോഷത്തോടെ പ്രതികരിച്ചിരുന്നു. സ്മിത്തും കോഹ്‌ലിയും തമ്മില്‍ തര്‍ക്കമുണ്ടായി. അംപയര്‍മാര്‍ ഇടപെട്ടാണു രണ്ടുപേരെയും മാറ്റിവിട്ടത്. പിന്നീടു പത്രസമ്മേളനത്തില്‍ ഇതു സംബന്ധിച്ചുയര്‍ന്ന ചോദ്യങ്ങളോടു പ്രതികരിച്ച കോഹ്‌ലി ഓസ്‌ട്രേലിയന്‍ ടീമിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നുതാനും.

Top