വിഎആര്‍ കൊള്ളാം ; നെയ്മറുടെ വീഴ്ച കണ്ട ഛേത്രി പറയുന്നു

sunil

കോസ്റ്റാറിയ്ക്കക്കെതിരായ മത്സരത്തില്‍ നെയ്മറുടെ അഭിനയത്തെ കൈയോടെ പിടികൂടിയ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തെ പിന്തുണയ്ക്കുന്നതായി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. റഷ്യയിലെ ആദ്യ ഗോള്‍ നേടിയ നെയ്മര്‍ ഇനി കൂടുതല്‍ അപകടകാരിയാകുമെന്നും ഛേത്രി പറഞ്ഞു.

കോസ്റ്ററിക്കക്കെതിരായ മത്സരത്തില്‍ എഴുപത്തിയെട്ടാം മിനിറ്റിലുള്ള ആ അഭിനയമാണ് നെയ്മറിനെ തിരിഞ്ഞുകൊത്തിയത്. സ്വിറ്റ്‌സര്‍ലണ്ടിനെതിരായ മത്സരത്തില്‍ പത്തോളം തവണ താരം ഫൗളിന് വിധേയനായിരുന്നു, എല്ലാം അഭിനയമായിരുന്നെന്ന് അപ്പോഴും ആക്ഷേമുണ്ടായിരുന്നു.

പെനല്‍റ്റിക്കായുള്ള നെയ്മറുടെ ഈ അഭിനയം, കയ്യോടെ പിടിച്ചതടക്കമുള്ള തീരുമാനങ്ങളാണ്, തുടക്കത്തില്‍ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തോട് വിയോജിച്ചിരുന്ന സുനില്‍ ഛേത്രിയുടെ നിലപാട് മാറ്റത്തിന് വഴിവച്ചത്. കളിയുടെ ഗതി മാറ്റാവുന്ന റഫറീയിംഗ് പിഴവുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെങ്കില്‍, വാറിനോട് യുദ്ധം പ്രഖ്യാപിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ നായകന്‍ പറയുന്നു. കോസ്റ്റാറിക്കയ്‌ക്കെതിരെ ഗോള്‍ നേടാനായത് നെയ്മറുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. സമ്മര്‍ദ്ദം മാറിയതോടെ നെയ്മറെ എതിരാളികള്‍ പേടിക്കണമെന്നും സുനില്‍ ഛേത്രി അവകാശപ്പെട്ടു.

Top