നേടിയത് 90 ​ഗോളുകൾ; അന്താരാഷ്ട്ര ​ഗോൾ വേട്ടക്കാരിൽ ഛേത്രി നാലാമത്

ബംഗളൂരു : 90 ​ഗോളുകളുമായി അന്താരാഷ്ട്ര ​ഗോൾ വേട്ടക്കാരിൽ നാലാം സ്ഥാനത്തെത്തി ഇന്ത്യൻ നായകൻ സുനിൽ ഛേത്രി. സാഫ് കപ്പ് ഫുട്ബാളിൽ പാകിസ്‌താനെതിരെ ഹാട്രിക് നേടിയതോടെയാണ് മെസിക്ക് തൊട്ടുപിന്നാലെ നാലാമനായി ഛേത്രി എത്തിയത്. 103 ​ഗോളാണ് മെസിയുടെ അക്കൗണ്ടിലുള്ളത്.

123 ഗോളുകളുമായി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാമത്. 109 ഗോളുകൾ നേടിയ ഇറാന്റെ അലി ദേയി രണ്ടാമതുണ്ട്. 138 മത്സരങ്ങളിൽ നിന്നാണ് ഛേത്രിയുടെ ​ഗോൾ നേട്ടം. 89 ​ഗോളുകളുള്ള മുൻ മലേഷ്യൻ താരം മൊക്തർ ദഹാരിയെയാണ് ഛേത്രി മറികടന്നത്. സജീവ കളിക്കാരുടെ ലിസ്റ്റിൽ താരം മൂന്നാം സ്ഥാനത്താണ്.

Top