തായ്‌ലാന്റ് ഏറ്റവും എളുപ്പമുള്ള എതിരാളികള്‍; ഈ വിജയം കൊണ്ടു മാത്രം സന്തോഷിക്കാന്‍ ആവില്ല: ഛേത്രി

Sunil Chhetri

ന്ത്യന്‍ ഫുട്‌ബോളിനെ മറ്റ് രാജ്യക്കാരെക്കൊണ്ട് അസൂസയയോടെ നോക്കിച്ച തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം പ്രതികരണവുമായി സുനില്‍ ഛേത്രി രംഗത്ത്. ഏഷ്യാ കപ്പിലെ തുടക്കം ഇന്ത്യക്ക് ഗംഭീരമായിരുന്നു. തായ്‌ലാന്റിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. എന്നാല്‍ ഈ വിജയം കൊണ്ടു മാത്രം സന്തോഷിക്കാന്‍ ആവില്ല എന്നാണ് ഇന്ത്യന്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രി പറഞ്ഞത്.

ഇന്ത്യയുടെ ലക്ഷ്യം നോക്കൗട്ട് റൗണ്ടാണ് അതില്‍ എത്തിയാല്‍ മാത്രമെ എന്തെങ്കിലും നേടിയതായി പറയാന്‍ കഴിയൂ എന്നും ഛേത്രി പറയുന്നു. തായ്‌ലാന്റിനെതിരായ വിജയത്തെയോ തായ്‌ലാന്റിനെയോ കുറച്ചു കാണുന്നില്ല. പക്ഷെ സത്യം എന്താണെന്നു വെച്ചാല്‍ തായ്‌ലാന്റ് ഇന്ത്യക്ക് നേരിടാന്‍ ഉള്ളതില്‍ ഏറ്റവും എളുപ്പമുള്ള എതിരാളികള്‍ ആയിരുന്നു ഛേത്രി പറഞ്ഞു.
അടുത്ത എതിരാളികള്‍ ആയ യു എ ഇ അങ്ങനെ ആയിരിക്കില്ല. അവര്‍ കരുത്തരാണ്. അവര്‍ക്ക് പിറകെ വരുന്ന ബഹ്‌റൈനും യു എ ഇക്ക് ഒപ്പം തന്നെ കരുത്തരാണ് ഛേത്രി ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ ദിവസം നടന്ന എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇരട്ട ഗോള്‍ നേടിയതോടെ സുനില്‍ ഛേത്രി അന്താരാഷ്ട്ര തലത്തില്‍ സജീവമായി കളിക്കുകയും ഏറ്റവും കൂടുതല്‍ ഗോള്‍ നേടുകയും ചെയ്യുന്ന രണ്ടാമത്തെ താരമായി . അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയെ പിന്‍തള്ളിയാണ് ഛേത്രി ഈ നേട്ടം സ്വന്തമാക്കിയത്.

Top