ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി ബെംഗളൂരു എഫ്‌സിയുമായുള്ള കരാര്‍ പുതുക്കി

sunil

ബെംഗളൂരു: ഇന്ത്യന്‍ ദേശീയ ടീം നായകന്‍ സുനില്‍ ഛേത്രി ബെംഗളൂരു എഫ്‌സിയുമായുള്ള കരാര്‍ പുതുക്കി. ക്ലബുമായി ഒരു വര്‍ഷത്തേക്കാണ് ഛേത്രി കരാര്‍ പുതുക്കിയിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് സീസണുകളിലെ ടോപ് സ്‌കോറര്‍ ആണ് സുനില്‍ ഛേത്രി. ബെംഗളൂരുവിന്റെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും ഛേത്രിയാണ്. 144 മത്സരങ്ങളില്‍ നിന്നായി 71 ഗോളുകളാണ് ക്ലബ് ഫുട്‌ബോളില്‍ ഛേത്രിക്ക് സ്വന്തമായുള്ളത്.

2017ലെ മികച്ച താരത്തിനുള്ള ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ (എഐഎഫ്എഫ്) പുരസ്‌കാരവും ഛേത്രിക്കായിരുന്നു.

Top