”എന്നെക്കാള്‍ മികച്ച പത്താം നമ്പറുകാരന്‍ എത്തട്ടെ’ ‘അപ്പോള്‍ ആലോചിക്കാം വിരമിക്കലിനെക്കുറിച്ച്’; ഛേത്രി

Sunil Chhetri

ഏഷ്യാ കപ്പില്‍ ഇന്ത്യ പരാജപ്പെട്ടതോടെ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. കോച്ചിന്റെ രാജി വയ്ക്കലോടെ പ്രതിരോധനിരയിലെ സൂപ്പര്‍ താരം അനസ് എടത്തൊടികയും വിരമിക്കല്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് സൂപ്പര്‍ താരം സുനില്‍ ഛേത്രിയും വിരമിച്ചേക്കും എന്ന അഭ്യുഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാല്‍ അഭ്യൂഹങ്ങളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സുനില്‍ ഛേത്രി. നിലവില്‍ വിരമിക്കേണ്ട സാഹചര്യമില്ല. എന്നാല്‍ ഒരു ദിവസം, എന്നേക്കാള്‍ മികച്ചൊരു പത്താം നമ്പറുകാരന്‍ വരികയാണെങ്കില്‍ അങ്ങനെ ഉണ്ടായെന്ന് വരാം. അതുവരെ ടീമിനൊപ്പം മികച്ച പ്രകടനങ്ങള്‍ നടത്താന്‍ കഴിയുമെന്നാണ് താന്‍ കരുതുന്നതെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഛേത്രി വ്യക്തമാക്കി.

ബഹ്‌റിനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ മോശമായാണ് കളിച്ചതെന്നും, തായ്‌ലന്‍ഡിനെതിരേയും യു.എ.ഇക്കെതിരേയും നടന്ന മത്സരത്തില്‍ ഇന്ത്യയുടെ പ്രകടനം പ്രതീക്ഷ പകരുന്നതാണെന്നും ഛേത്രി കൂട്ടിച്ചേര്‍ത്തു.

Top