നീളന്‍ മുടിയും പടച്ചട്ടയും; മരക്കാറിലെ സുനില്‍ ഷെട്ടിയുടെ ലുക്ക് പുറത്ത്

മോഹന്‍ലാല്‍ മരക്കാറായെത്തുന്ന പ്രിയദര്‍ന്‍ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിലെ സുനില്‍ ഷെട്ടിയുടെ ലുക്ക് പുറത്ത് വിട്ടു. നീളന്‍ മുടിയും പടച്ചട്ട അണിഞ്ഞ ലുക്കുമാണ് സുനില്‍ ഷെട്ടിയുടേത്.

മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച കാക്കകുയില്‍ എന്ന ചിത്രത്തിലും സുനില്‍ ഷെട്ടി അതിഥി വേഷത്തില്‍ എത്തിയിട്ടുണ്ട്. അതിഥി വേഷമായിരുന്നെങ്കിലും കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ ഇന്നും മലയാളികള്‍ മറന്നു കാണാന്‍ ഇടയില്ല.

നൂറു കോടി രൂപയ്ക്കു മുകളില്‍ മുതല്‍ മുടക്കി ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്ന് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

തിരുവാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. 2020 ഇല്‍ മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ റിലീസിന് എത്തിക്കാന്‍ പ്ലാന്‍ ചെയ്യുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാലിന് ഒപ്പം പ്രണവ് മോഹന്‍ലാല്‍, മധു, മഞ്ജു വാര്യര്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍ , കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, തമിഴ് നടന്മാരായ അര്‍ജുന്‍, പ്രഭു, പൂജ കുമാര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

Top