സുനീഷയുടെ ആത്മഹത്യ; മരണത്തിന് കാരണം യുവതിയുടെ വീട്ടുകാരെന്ന് ഭര്‍ത്താവ്

കണ്ണൂര്‍: പയ്യന്നൂര്‍ സ്വദേശി സുനീഷ ആത്മഹത്യ ചെയ്തതിന് കാരണം സുനീഷയുടെ വീട്ടുകാരെന്ന് ആരോപിച്ച് ഭര്‍ത്താവ് വിജീഷ് എസ്പിക്ക് പരാതി നല്‍കി. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ സുനീഷയുടെ സര്‍ട്ടിഫിക്കറ്റ് അടക്കം സ്വന്തം വീട്ടുകാര്‍ വിട്ടു നല്‍കിയില്ല. ഇത് വാങ്ങാന്‍ പല തവണ വീട്ടില്‍ പോയെങ്കിലും കയറ്റിയില്ല. ഇതില്‍ മനംനൊന്താണ് സുനീഷ ആത്മഹത്യ ചെയ്തതെന്ന് വിജീഷ് ആരോപിച്ചു. സംഭവത്തില്‍ തനിക്കെതിരെ വീട്ടുകാര്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നും വിജീഷ് ജില്ലാ പൊലീസ് മേധാവിക്ക് അയച്ച കത്തില്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ സുനീഷയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Top