സണ്ടൈക്കോഴി 2 ; ഇണങ്ങിയും പിണങ്ങിയും വിശാലും വരലക്ഷ്മിയും വീണ്ടും ഒന്നിക്കുന്നു

പ്രണയവും പ്രണയപരാജയവുമായി വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരജോടികളാണ്‌ വിശാലും വരലക്ഷ്മിയും.

പ്രണയ പരാജയത്തെ തുടര്‍ന്ന് പിണങ്ങിയ താരങ്ങള്‍ ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുന്നത് ഉറ്റു നോക്കുകയാണ് കോളിവുഡ് സിനിമാലോകം.

സണ്ടൈക്കോഴി 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായാണ് ഇരുവരും എത്തുന്നത്. ചിത്രത്തില്‍ വിശാലിന്റെ പുറകേ നടന്ന് പ്രേണയിക്കുന്ന മുറപ്പെണ്ണിന്റെ വേഷമാണ് വരലക്ഷ്മിക്ക്‌.

വിശാലിനെയും വരലക്ഷ്മിയെയും മുഖ്യകഥാപാത്രങ്ങളാക്കി സുന്ദര്‍ സി സംവിധാനം ചെയ്ത മദഗജരാജ 2012ല്‍ പൂര്‍ത്തിയായെങ്കിലും ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

Top