സുന്ദര്‍ പിച്ചൈയ്ക്ക് ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ച് ഗൂഗിള്‍; ഇനി ശമ്പളം 14 കോടി രൂപ

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന്റെ പുതിയ സിഇഒയായി നിയമിക്കപ്പെട്ടത് ഗൂഗിളിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെയാണ്. ഇപ്പോഴിതാ കമ്പനി അദ്ദേഹത്തിന് ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ശമ്പളം വര്‍ദ്ധിപ്പിക്കുന്നതായും അദ്ദേഹത്തിന് 240 മില്യണ്‍ ഡോളറിന്റെ ശമ്പള പാക്കേജും വാര്‍ഷിക ശമ്പളമായി 2 മില്യണ്‍ ഡോളറും ലഭിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

ഗൂഗിള്‍ കൈവരിക്കുന്ന ടാര്‍ഗറ്റിന്റെയും മറ്റും അടിസ്ഥാനത്തിലാണ് ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിക്കുന്നത്. ആല്‍ഫബറ്റിന്റെ ചുമതല കൂടി ലഭിച്ചതോടെ സുന്ദര്‍പിച്ചൈയുടെ ശമ്പളത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതേതുടര്‍ന്നാണ് ശമ്പള വര്‍ദ്ധനവിനെ തുടര്‍ന്ന് സുന്ദര്‍പിച്ചെയുടെ വാര്‍ഷിക ശമ്പളം 14 കോടി രൂപയായി ഉയര്‍ന്നു.

പിച്ചൈയുടെ പുതിയ ശമ്പള ഘടന 2020 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. കമ്പനിയുടെ ടാര്‍ഗറ്റ് നേടാന്‍ സാധിച്ചാല്‍ 240 മില്ല്യണ്‍ ഡോളറിന്റെ പാക്കേജ് മൂന്ന് വര്‍ഷത്തിനുള്ളില്‍ പിചൈയ്ക്ക് നല്‍കും. അത് കൂടാതെ അദ്ദേഹത്തിന് 90 ദശലക്ഷം ഡോളര്‍ സ്റ്റോക്ക് ഗ്രാന്റും ലഭിക്കും.

ഗൂഗിള്‍ സഹസ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിനും കഴിഞ്ഞ മാസമാണ് ആല്‍ഫബെറ്റിലെ സ്ഥാനങ്ങളില്‍ നിന്ന് മാറിയിരുന്നു. ഇതേ തുടര്‍ന്നാണ് പിച്ചൈയെയെ ആല്‍ഫബെറ്റിന്റെ സിഇഒ ആക്കിയത്.

 

Top