ഡിവില്ലേഴ്​സിനെ കുറിച്ച്​ വാചാലനായി ഗൂഗിൾ സി.ഇ.ഒ

ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചിരിക്കുകയാണ്​ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരമായി എ.ബി ഡിവില്ലേഴ്​സ്​. അന്തരാഷ്​ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിലൊരാളാണ്​ അദ്ദേഹം. ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയും എ.ബി.ഡിയുടെ ഫാൻസിലൊരാളാണ്​. വിരമിക്കലിന്​ പിന്നാലെ പിച്ചൈ ട്വിറ്ററിൽ താരത്തെ കുറിച്ച്​ പോസ്റ്റ്​ ഇടുകയും ചെയ്​തു.

‘എന്തൊരു പാരമ്പര്യം, ഞാൻ എക്കാലവും കാണാൻ ഇഷ്​ടപ്പെടുന്ന താരങ്ങളിലൊരാൾ’ – എ.ബി.ഡിയുടെ വിരമിക്കൽ പോസ്റ്റ്​ പങ്കുവെച്ചുകൊണ്ട്​ പിച്ചൈ ട്വിറ്ററിൽ കുറിച്ചു. ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ ക്രിക്കറ്റിന്‍റെ വലിയൊരു ആരാധകനാണ്​. പല വേദികളിലായി തന്‍റെ ക്രിക്കറ്റ്​ പ്രേമത്തെ കുറിച്ച്​ അദ്ദേഹം വാചാലനായിട്ടുണ്ട്​​. സുനില്‍ ഗവാസ്‌കറിന്‍റെയും സച്ചിന്‍ ടെന്‍ഡുല്‍കറുടെയും കടുത്ത ആരാധകനാണ്​ താനെന്ന്​ പിച്ചൈ പറഞ്ഞിരുന്നു.

Top