ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി സുന്ദര്‍ പിച്ചൈ

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ഇന്ത്യ വിര്‍ച്വല്‍ ലൈവ് സ്ട്രീം ഇവന്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത 5-7 വര്‍ഷത്തേക്കാണ് നിക്ഷേപം നടത്തുന്നത്.

‘ ഇന്ന് ഗൂഗിള്‍ ആഗോള ഫണ്ട് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ വളരെയധികം ആകാംഷയിലാണ്. ഇതിലൂടെ 75,000 കോടിയോളം രൂപ ഇന്ത്യയില്‍ അടുത്ത 5-7 വര്‍ത്തേക്ക് നിക്ഷേപിക്കുകയാണ്. പങ്കാളിത്തം, ഇക്വിറ്റി നിക്ഷേപങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഇകോസിസ്റ്റ നിക്ഷേപങ്ങള്‍ എന്നിങ്ങനെ വിവിധ തരത്തിലാണ് നിക്ഷേപം നടത്തുക. ഇന്ത്യയുടെ ഭാവിയും ഡിജിറ്റല്‍ ഇക്കണോമിയും കൂടി കണക്കിലെടുത്താണ് നിക്ഷേപം നടത്തുന്നത്’ പിച്ചൈ പറഞ്ഞു.

ആദ്യം 75,000 കോടി രൂപ നിക്ഷേപിക്കുന്നതിലൂടെ ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും വിവരങ്ങള്‍ എത്തിക്കുന്നു. രണ്ടാം ഘട്ടം സാധനങ്ങളുടെയും സേവനങ്ങളുടെയും രൂപത്തിലായിരിക്കും. ഇത്രയും നിക്ഷേപം നടത്തുന്നതിലൂടെ ഇന്ത്യയിലെ ചെറുകിയ ബിസിനസ്സ് സംരംഭങ്ങളെല്ലാം തന്നെ ഡിജിറ്റല്‍ ആയി മാറും. തുടരെ, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രാവര്‍ത്തികമായി തുടങ്ങും.

Top