സൂപ്പര്‍ഹിറ്റായ ഹൊറര്‍ കോമഡി ചിത്രം അരണ്‍മനൈയുടെ രണ്ടാം ഭാഗം അരണ്‍മനൈ 2 വിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സുന്ദര്‍ സി സംവിധാനം ചെയ്ത സിനിമയില്‍ സിദ്ധാര്‍ത്ഥ്, തൃഷ, ഹന്‍സിക, പൂനം ബജ് വാ, സൂരി, കോവൈ സരള തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.
ബാങ്കോക്കില്‍ വച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയത്. അവിടെ വച്ച് ചിത്രത്തിലെ ചില രംഗങ്ങളും സിദ്ധാര്‍ത്ഥും തൃഷയും ഉള്‍പ്പെടുന്ന ഒരു ഗാനവും ഷൂട്ട് ചെയ്തു. ഈ വേളയില്‍ ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും ചേര്‍ന്നെടുത്ത സെല്‍ഫി തൃഷ തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തു.
ഹിപ്പ് ഹോപ് തമിഴാ അധിയാണ് അരണ്‍മനൈ 2വിന് സംഗീതം ഒരുക്കുന്നത്. അവ്‌നി സിനിമാക്‌സിന്റെ ബാനറില്‍ കുശ്ബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം പൊങ്കല്‍ പ്രമാണിച്ച് അരണ്‍മനൈ 2 റിലീസ് ചെയ്യും.


