കോടതി അനുവദിച്ചു, കേരളത്തിനായി ഐക്യരാഷ്ട്രസഭയുടെ സഹായം തേടി തരൂര്‍ വിദേശത്തേയ്ക്ക്

ന്യൂഡല്‍ഹി: ശശി തരൂരിന് വിദേശത്തേയ്ക്ക് പോകാന്‍ ഡല്‍ഹി കോടതിയുടെ അനുമതി. കേരളത്തിനായി സഹായം തേടി ഐക്യരാഷ്ട്രസഭയുടെ സഹായം തേടിയാണ് അദ്ദേഹം വിദേശത്തേയ്ക്ക് പോകുന്നത്. സുനന്ദപുഷ്‌ക്കര്‍ മരണവുമായി ബന്ധപ്പെട്ട് തരൂരിന് വിദേശത്തേയ്ക്ക് പോകുന്നതില്‍ വിലക്കുണ്ടായിരുന്നു.

അന്തരിച്ച മുന്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി കോഫി അന്നന്റെ വീട് സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ടാണ് തരൂര്‍ ഡല്‍ഹി പാട്ടിയാല കോടതിയെ സമീപിച്ചത്. തുടര്‍ന്ന് അദ്ദേഹം ജനീവയിലെത്തി കേരളത്തിലെ പ്രളയത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭയെ നേരിട്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്യും.

രണ്ട് ലക്ഷം രൂപ കോടതിയില്‍ കെട്ടിവച്ചതിനു ശേഷം മാത്രമേ അദ്ദേഹത്തിന് രാജ്യം വിടാന്‍ സാധിക്കൂ. സുനന്ദപുഷ്‌ക്കര്‍ മരണപ്പെട്ട കേസില്‍ വിചാരണ നേരിടുകയാണ് തരൂര്‍.

അമിതമായി മരുന്ന് കഴിച്ചതാണ് സുനന്ദയുടെ മരണത്തിന് കാരണമെന്നാണ് പൊലീസ് എഫ്‌ഐആര്‍. ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയിലാണ് ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കര്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Top