സുനന്ദ പുഷ്‌കറിന്റെ മരണം: പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു

sunandha puskar murder case

ഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണം സംബന്ധിച്ച കേസ് അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. അന്തിമ റിപ്പോര്‍ട്ട് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ തിങ്കളാഴ്ച്ച സമര്‍പ്പിക്കും. തെളിവ് നശിപ്പിക്കല്‍, ആത്മഹത്യാ പ്രേരണക്കുറ്റം എന്നിവയ്ക്ക് ശശി തരൂരിനെതിരെ കേസെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

2014 ലാണ് സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ച് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും മുറിയില്‍ നിന്ന് ഉറക്കഗുളികകള്‍ കണ്ടെടുത്തതും സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയ പരുക്കുകളും സുനന്ദയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

Top