സുനന്ദ പുഷ്‌കര്‍ കേസ്; തരൂരിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂഷന്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂരിനെതിരെ ഗാര്‍ഹിക പീഡനം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തണമെന്ന് പ്രോസിക്യൂഷന്‍. എന്നാല്‍ പൊലീസ് സമര്‍പ്പിച്ച ചാര്‍ജ്ജ് അതേപടി ആവര്‍ത്തിക്കുകയാണ് പ്രോസിക്യൂഷന്‍ ചെയ്തതെന്ന് ശശി തരൂരിന്റെ അഭിഷകന്‍ പറഞ്ഞു.

സുനന്ദ പുഷ്‌കറിനെ ശശി തരൂര്‍ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കളോ സുഹൃത്തുക്കളോ മൊഴി നല്‍കിയിട്ടില്ല. പ്രത്യേക അന്വേഷണ സംഘം നിരത്തിയ തെളിവുകളുടെ നേര്‍വിപിരീതമായ കാര്യങ്ങളാണ് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ വാദിച്ചതെന്ന് അഭിഭാഷകന്‍ പറഞ്ഞു. കേസ് ഒക്ടോബര്‍ 17ന് ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി വീണ്ടും പരിഗണിക്കും.

തരൂരുമായുള്ള വിവാഹ ബന്ധത്തില്‍ സുനന്ദ വളരെ സന്തോഷവതിയായിരുന്നു, എന്നാല്‍ അവസാനനാളുകളില്‍ സുനന്ദ അസ്വസ്ഥത കാണിച്ചിരുന്നതായും സഹോദരന്‍ ആഷിഷ് ദാസ് കോടതിയില്‍ പറഞ്ഞു.

ഓഗസ്റ്റ് 21ന് സുന്ദയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സുനന്ദയുടെ മരണത്തിനു കാരണം വിഷം ഉള്ളില്‍ ചെന്നതാണെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരുക്കേറ്റ 15 പാടുകള്‍ ഉണ്ടായിരുന്നുവെന്നും പ്രത്യേക ജഡ്ജി അജയ് കുമാര്‍ കുഹാറിനെ അറിയിച്ചിരുന്നു.

Top