സണ്‍ പിക്‌ചേഴ്‌സിന്റെ നിര്‍മ്മാണം, ധനുഷിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു

നുഷിന്റെ സിനിമകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തൊട്ടതെല്ലാം ഹിറ്റാക്കുന്ന നടന്റെ പുതിയ സിനിമയെ പറ്റിയുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സണ്‍ പിക്‌ചേഴ്‌സ് ആണ് ധനുഷിന്റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ആരായിരിക്കും സംവിധാനം ചെയ്യുക എന്ന കാര്യവും ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല.

സിരുത്തൈ ശിവ, സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രവും നിര്‍മ്മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സ് ആണ്. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ധനുഷിന്റെ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ യെന്നൈ നോക്കി പായും തോട്ടയും പ്രേക്ഷക സ്വീകാര്യതസ്വന്തമാക്കി മുന്നേറുകയാണ്.

Top