കൊല്ലത്ത് രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റു; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

കൊല്ലം: കൊല്ലത്ത് രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റു. തെന്‍മലയില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിച്ച് കൊണ്ടിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിയായ സെയ്ദലിക്കും കുളത്തൂപ്പുഴ ഫിഷറീസ് വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനായ ഷൈജു ഷാഹുല്‍ ഹമീദിനുമാണ് സൂര്യാഘാതമേറ്റിരിക്കുന്നത്.

സെയ്ദലിക്ക് മുഖത്തും ഷൈജുവിന്റെ ചുമലിലുമാണ് സൂര്യാഘാതമേറ്റിരിക്കുന്നത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Top